മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ലിയോണ ലിഷോയ്. മായാനദി,ആന്‍ മരിയ കലിപ്പിലാണ്, ഇഷ്ക്, ചതുരം,കൂടാതെ ട്വല്‍ത്ത് മാന്‍ അങ്ങനെ തുടങ്ങിയ ഒരുപാട് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ലിയോണ ചെയ്തിട്ടുണ്ട് . നടന്‍ ലിഷോയുടെ മകളാണ് ലിയോണ. നായികാ വേഷങ്ങളെക്കാൾ കൂടുതല്‍ സഹനായിക വേഷങ്ങളാണ് ലിയോണ കരിയറില്‍ ഇതിനോടകം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ഏറെയും നന്നായി തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ് .മായാനദിയില്‍ ചെയ്ത ലിയോണയുടെ വേഷമാണ് കൂടുതല്‍ ജനപ്രിയമായത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ബ്രേക്ക് അപ്പിനെപ്പറ്റി ലിയോണ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഴവില്‍ മനോരമയിലെ ഒരു പ്രോഗ്രാമില്‍ സംസാരിക്കവെയാണ് ലിയോണ ഇതിനെ പറ്റി തുറന്ന് സംസാരിച്ചത്. നടിയുടെ പഅച്ഛൻ ലിഷോയും ആ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു.
പത്ത് വര്‍ഷങ്ങൾ നീണ്ടു നിന്ന ബന്ധം, പിരിയുന്നത് തന്നെയായിരുന്നു നല്ലത്’; ലിയോണയുടെ ആ കടുത്ത തീരുമാനത്തില്‍ വിഷമം തോന്നിയെന്ന് പിതാവും
റിലേഷന്‍ഷിപ്പിനെ പറ്റി അച്ഛന്റെ മുന്നില്‍ വെച്ച് പറയാന്‍ എനിക്ക് മടിയാെന്നുമില്ല. പക്ഷെ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് എനിക്ക് ഇതൊക്കെ പറയാന്‍ നല്ല പേടി ആയിരുന്നു. കുറേ പ്രാവശ്യം ഞാൻ നുണ പറഞ്ഞിട്ടുണ്ട്. പക്ഷെ അമ്മ അപ്പോള്‍ തന്നെ അത് കയ്യോടെ പിടിക്കും. അച്ഛന്‍ ഇതൊന്നും ഒരിക്കലും കാര്യമാക്കിയിരുന്നില്ല. അതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ ഞാൻ ഇന്റര്‍നാഷണല്‍ കോളുകള്‍ ചെയ്തതിന്റെയൊക്കെ ബില്‍ അച്ഛൻ കൂട്ടി വെച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അച്ഛന്‍ കാര്യം അറിഞ്ഞിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞത് . എനിക്കൊരു ഇന്റര്‍നാഷണല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു.
മലയാളി തന്നെയായ ഒരു എന്‍ ആര്‍ ഐ. പക്ഷെ അത് കുറച്ചു മുമ്പ് ബ്രേക്ക് അപ്പായി. അതും അച്ഛന് നന്നായിട്ട് തന്നെ അറിയാം. അതിന്റെ വിഷമങ്ങളും ഒരുപാട് അച്ഛന്‍ കണ്ടിട്ടുണ്ട്. പത്ത് വര്‍ഷത്തിൽ കൂടുതൽ നീണ്ടു നിന്ന ഒരു ബന്ധമായിരുന്നു അത്. കോളേജിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയത്. എല്ലാവര്‍ക്കും അത് അറിയാമായിരുന്നു. തമ്മിൽ പിരിഞ്ഞു എങ്കിലും ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ നല്ല കോണ്‍ടാക്‌ട് ഉണ്ട്. എന്നെ നന്നായി അറിയാവുന്ന വളരെ കുറച്ച് പേരില്‍ ഒരാളാണ് ആയാൾ.
വേര്‍ പിരിയുന്നത് തന്നെയാണ് എന്ന് അന്ന് നല്ലത് തോന്നി. ഒരു റിലേഷൻഷിപ്പിൽ ബന്ധം തകര്‍ന്നതിന് ഒരുപാട് കാരണങ്ങളുണ്ടാവും. എഫേര്‍ട്ട് എടുക്കാന്‍ രണ്ടാൾക്കും ഒരുപോലെ തന്നെ തോന്നണം. അതിന് അവിടെ പറ്റുന്നില്ല എങ്കില്‍ അവിടെ എന്തോ കാര്യമായ പ്രശ്നമുണ്ട്. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതൊക്കെ കഴിഞ്ഞ ജനറേഷനോട് കൂടി കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എന്തിനാണ് നമ്മൾ അഡ്ജസ്റ്റ് ചെയ്യുതൊക്കെ ജീവിക്കുന്നത് എന്നാണ് എനിക്ക് തോന്നാറ്. എനിക്ക് എപ്പോഴും ഞാനായിത്തന്നെ ജീവിക്കണം . എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യണം. പാര്‍ടണറെയും നമുക്ക് പിന്തുണയ്ക്കാന്‍ പറ്റണം.
അവന് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ അവനും ചെയ്യട്ടെ . അങ്ങനെ തമ്മിൽ ഒരു മ്യൂച്ചല്‍ സപ്പോര്‍ട്ട് എപ്പോഴും വേണം. അതിന് പറ്റുന്നില്ല എങ്കില്‍ ആ ബന്ധത്തിൽ തുടരാതിരിക്കുന്നത് തന്നെയാണ് നല്ലത്. ലിയോണ പറഞ്ഞു നിർത്തി.
Recent Comments