അമ്മമാർ ജീവിതത്തിലെ നല്ലൊരു ശതമാനവും തങ്ങളുടെ മക്കൾക്ക് വേണ്ടി ജീവിച്ചുതീർത്ത വരായിരിക്കും. തന്റെ കുഞ്ഞിന് കിട്ടേണ്ട എല്ലാ സൗഭാഗ്യങ്ങളും കിട്ടണമെന്ന് പ്രാർത്ഥിക്കുന്നവർ ആയിരിക്കും. ഈയടുത്ത് കണ്ടൊരു കാഴ്ച നിരാശപ്പെടുത്തിയതാണ് ഈ ലോകത്ത് ഇങ്ങനെയും മക്കളുണ്ട് എന്ന് അറിയാമെങ്കിലും ഇത്ര ക്രൂരമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല ഒന്നല്ലെങ്കിലും നിനക്ക് ജന്മം തന്ന ഒരു അമ്മയല്ലേ അത്. കൈപിടിച്ച് കേറ്റണമെന്ന് ചോദിച്ചപ്പോൾ വേണ്ട മോളെ എന്നാണ് ആ വൃദ്ധയായ സ്ത്രീ പറഞ്ഞത്. നാളുകൾ കുറെയായി ഞാൻ തനിയെ കയറി ഇറങ്ങുന്നു.ഭിക്ഷ എടുക്കാൻ ഇങ്ങനെ ചിലർ വരാറുണ്ട് ചില അവരിൽ ഒരാളായിരിക്കും എന്നാണ് ആദ്യം കരുതിയത്. കുറിച്ച് കഴിഞ്ഞപ്പോഴാണ് ട്രെയിനിലെ ബാത്റൂമിന്റെ ചുമരിൽ ചാരി മൂലയിൽ ഇരുന്ന് കരയുന്ന ഈ അമ്മയുടെ മുഖം. പിന്നെ കാര്യം ചോദിച്ചത് കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞത് ഒരുമാസം മുമ്പ് സ്റ്റേഷനിൽ ഇരുത്തിയിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോയതാണ് അത്ര മകൻ. ഇവിടെ വരുന്ന എല്ലാ ട്രെയിനിലും കയറി ഇറങ്ങിയാണ് ഞാൻ. ഏതെങ്കിലും ബോഗിയിൽ മകൻ ഉണ്ടോ എന്നോർത്ത്. അമ്മയോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒരു നേരത്തെ ഭക്ഷണം മേടിച്ചു കൊടുക്കാൻ സാധിച്ചത് സമാധാനമായി കിട്ടിയത്.
വാർദ്ധക്യകാലത്ത് ആരോരുമില്ലാത്തവർക്ക് സ്വന്തം വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടവർക്കുമുള്ള സ്ഥലമായാണ് ഓരോരുത്തരും വൃദ്ധസദനങ്ങളെ കണക്കാക്കുന്നത്. മാതാപിതാക്കൾ നമുക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു അംശം പോലും തിരിച്ചുകൊടുക്കാൻ സാധിക്കാത്ത അനേകം ആളുകൾ ഉണ്ടെന്ന് ദുഃഖകരമാണ്. പല കുടുംബങ്ങളിലും വൃദ്ധരായ മാതാപിതാക്കളുടെ വീടിനു പുറത്തായി വരുന്നു. ഓരോ കുടുംബത്തിന്റെയും സാഹചര്യം വ്യത്യസ്തമാണ് സ്നേഹിച്ച് വളർയത്തിയ അച്ഛനെയും തന്റെ സാഹചര്യം അനുസരിച്ച് വൃദ്ധസദനങ്ങളിൽ അല്ലെങ്കിൽ ഇതുപോലെ മറ്റു സ്ഥലങ്ങളിൽ ഉപേക്ഷിച്ചു പോകുന്നു. സ്വന്തം മക്കളെ ഉപേക്ഷിക്കപ്പെട്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ എത്തുന്നത് വലിയ കൂട്ടത്തിലും ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ് അവർക്ക് തന്റെ മക്കളും കുടുംബവും ആയിരുന്നു വലുത് അത് കാണാതെ പോകുന്ന ആളുകൾക്ക് അങ്ങനെ ഒരു കാലം വീണ്ടും വരുമെന്ന് ആശിക്കാൻ പോലും സാധ്യമല്ല.
ആധുനിക ലോകത്തിന്റെ വിവിധങ്ങളായ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ വൃദ്ധ ജനങ്ങൾക്ക് ഈ ലോകത്ത് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതുന്ന ചിലരെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ. പലതരത്തിൽ പ്രശ്നങ്ങളാണ് ഉപേക്ഷിക്കാൻ മുതിരുന്ന മക്കൾക്ക് അവരുടെ മാതാപിതാക്കളെ കുറിച്ച് പറയാനുള്ളത് അച്ഛന്റെയും അമ്മയുടെയും സംസാരരീതിയും പ്രവർത്തികളും തന്റെ വിദ്യാഭ്യാസത്തിനും സ്റ്റാറ്റസിനും ഒട്ടും ചേർന്നത് അല്ലെന്ന് കരുതുന്നവർ. ഇവരെ നോക്കുവാനും ഇവരുടെ ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്തു കൊടുക്കാനും ഒന്നും ഇവർക്ക് സാധിക്കാറില്ല. മാതാപിതാക്കളിൽ നിന്നും വളരെ ദൂരസ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നവരും അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിൽ വേണ്ട സഹായം ചെയ്യാൻ കഴിയാത്തെ വേദന നിറഞ്ഞു നിസ്സഹായതയോടെ നിൽക്കുന്ന മക്കളും നമ്മുടെ ഇടയിൽ ഉണ്ട്. നമ്മുടെ ജീവിതം സുലഭം ആകുമ്പോൾ നമ്മുടെ മാതാപിതാക്കൾ നമ്മുടെ കൂടെ ഉണ്ടാവണം അവരുടെ ജീവിത അവസാനം വരെ എങ്കിലും.
Recent Comments