HomeHealthപ്രമേഹരോഗികൾ അറിയുവാൻ സർജറി ചെയ്യും മുൻപ് ഈ ഡോക്ടറെ ഒന്നു കണ്ടു നോക്കു

പ്രമേഹരോഗികൾ അറിയുവാൻ സർജറി ചെയ്യും മുൻപ് ഈ ഡോക്ടറെ ഒന്നു കണ്ടു നോക്കു

അടുത്തമാസമാണ് ലോക പ്രമേഹ ദിനം വരുന്നത് അതുമൂലം വളരെ കഷ്ടത അനുഭവിക്കുന്ന ഒരുപാട് രോഗികൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട്. നമ്മുടെ ജീവിതരീതിയും മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും എല്ലാം ഇതിനൊരു കാരണമായി മാറുന്നുണ്ട് എന്നുള്ള സത്യാവസ്ഥ ഒരിക്കലും മറച്ചു പിടിക്കാൻ ആവില്ല. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണുകളിൽ ഒന്നാണ് ഇൻസുലിൻ. നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് അനുസരിച്ച് ഇൻസുലിൻ ഉല്പാദിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് പ്രമേഹം. ഇപ്പോൾ വളരെ നിസ്സാരമായിട്ടാണ് സാധാരണക്കാർ കണ്ടു കൊണ്ടിരിക്കുന്നത് ഒന്നായിട്ടാണ് പ്രമേഹവും ഇപ്പോൾ ആളുകൾ കണക്കാക്കി കൊണ്ടിരിക്കുന്നത്. ഈ രോഗാവസ്ഥയിലും വളരെ വെല്ലുവിളികൾ വേണ്ട ഒരു രോഗം തന്നെയാണ് പ്രമേഹം എന്നത്. പ്രമേഹരോഗികൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട വളരെ ഉപകാരപ്പെട്ട ഒരു കാര്യം പങ്കുവെക്കുകയാണ്. കഴിഞ്ഞവർഷം ജിതീഷ് മാധവൻ എഴുതിയ ഒരു കുറിപ്പാണ് ഇതിന് ആധാരം.പലരും ഇതിനോടകം ഈ കുറിപ്പ് വായിച്ചിരിക്കാം ഇപ്പോഴും പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉള്ളതുകൊണ്ട് തന്നെ വീണ്ടും ഇതിനെക്കുറിച്ച് പറയേണ്ട അവസ്ഥയിലാണ് നമ്മൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

തന്റെ അച്ഛൻ കടുത്ത ഒരു പ്രമേഹരോഗിയാണ് എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. ഇൻസുലിൻ അദ്ദേഹം ദിവസവും എടുക്കാറുണ്ട് ഒന്നിനിയും കൂസാത്ത ഒരു പ്രകൃതക്കാരനാണ്. കുറച്ചു നാളുകൾക്ക് മുമ്പാണ് നടക്കുമ്പോൾ അച്ഛനും ഒരു ഞൊണ്ടെൽ ഉള്ളതുപോലെ തോന്നുന്നത്. ഞാൻ ചോദിച്ചു എന്താണ് എന്ന് അന്ന് അച്ഛൻ മറുപടി പറഞ്ഞു കാലിൽ ചെറിയ ഒരു മുറിവുണ്ട്. എന്നാൽ അത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വിചാരിച്ചു കൊണ്ട് ചെരുപ്പ് മാറ്റാൻ പറഞ്ഞു അപ്പോഴാണ് വലതു കാലിന്റെ ചെറുവിരലിന് തൊട്ടടുത്ത വിരലിനും ഇടയിലുള്ള ഒരു ഭാഗത്ത് അത്യാവശ്യം പഴുപ്പ് ബാധിച്ചിരിക്കുന്നത് കാണാൻ ഇടയായത്. അത് കണ്ടതോടെ വെച്ചുകൊണ്ടിരിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി ഉടൻ തന്നെ കോഴിക്കോട് ഉള്ള ഒരു വലിയ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പോയി. അങ്ങനെ കാൽ പരിശോധിച്ച സമയത്ത് ഡോക്ടർ പറഞ്ഞത് അത്യാവശ്യം നല്ല രീതിയിൽ തന്നെ പഴുപ്പ് അതിലുണ്ട്. ആദ്യം നമുക്ക് മരുന്ന് പരീക്ഷിക്കാം മരുന്ന് ഏറ്റില്ലെങ്കിൽ പിന്നെ നമുക്ക് സർജറി വഴി വിരൽ നീക്കം ചെയ്യേണ്ടിവരും. അങ്ങനെ സർജനെ കാണുവാൻ പോയി അദ്ദേഹം നോക്കി കുറച്ച് ടെസ്റ്റുകൾ എഴുതി തരുകയും അഡ്മിറ്റ് ചെയ്യുവാനും ആവശ്യപ്പെടുകയുണ്ടായി. ഒരു കാര്യമുണ്ട് ഈ സർജൻ ആശുപത്രിയുടെ ഓണർ കൂടിയാണ്.

അങ്ങനെ ആശുപത്രിയിലെ നാലുദിവസത്തെ വാസത്തിനുശേഷം ഡിസ്ചാർജ് തന്നു. ഇനി അങ്ങോട്ട് ബാൻഡേജ് ചെയ്താൽ മതി എന്ന് പിന്നെ കുറച്ച് മരുന്നുകളും തന്നു വിട്ടു. പറഞ്ഞപോലെ തന്നെ കൃത്യമായ ഇടവേളകളിൽ ബാൻഡേജ് ചെയ്യാൻ ആശുപത്രിയിലേക്ക് ഞങ്ങൾ വീണ്ടും വീണ്ടും പോയിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ സർജൻ ഒരു ദിവസം പറഞ്ഞു പഴുപ്പ് കൂടി വരികയാണ് കൂടുതൽ വെച്ചുകൊണ്ടിരിക്കാൻ നമുക്ക് സാധിക്കില്ല അടുത്ത വിരൽ ബന്ധിപ്പിക്കുന്ന ഭാഗം മുഴുവൻ തന്നെ പഴുത്തിരിക്കുന്നു ഇളക്കി കാണിച്ച് എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു. അച്ഛന്റെ വിരലിന് പേരിനൊരു ബന്ധം മാത്രമായി എല്ലിനോട്. മുറിച്ചു കളഞ്ഞില്ലെങ്കിൽ അത് പിന്നീട് മുകളിലേക്ക് വീണ്ടും ബാധിക്കുക തന്നെ ചെയ്യും. അതും കേട്ട് ഞങ്ങൾ ആശുപത്രി വിട്ടിറങ്ങി. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഏതൊരു മകനും അനുഭവിക്കുന്ന ഒരു വിഷമ ഘട്ടത്തിലൂടെ ഞാൻ നടന്നു നീങ്ങി. ഒരുപാട് സുഹൃത്തുക്കൾ എനിക്ക് വാട്സ്ആപ്പ്ലൂടെ പല അഭിപ്രായങ്ങളും ചോദിച്ച് മെസ്സേജുകൾ. അതിൽ ഒരു കൂട്ടുകാരൻ ഒരു ഡോക്ടറെ പറ്റി പറഞ്ഞിരുന്നു ആത്മവിശ്വാസത്തോടെ ഞാൻ ആ ഡോക്ടറെ ഒന്ന് പോയി കാണാം എന്നുതന്നെ തീരുമാനിച്ചു.അങ്ങനെയാണ് എരഞ്ഞിപ്പാലത്തുള്ള മലബാർ ഹോസ്പിറ്റലിലെ ഡോക്ടർ പി രാംദാസ് ഇന്ന് വിദഗ്ധനെ കാണാൻ പുറപ്പെട്ടത്.

ഫീസായി 100രൂപ കൊടുത്ത് ടോക്കൺ എടുത്തു. അപ്പോൾ തന്നെ എന്റെ പകുതി മനോവര്യം നഷ്ടപ്പെട്ടു ഒരു സ്പെഷ്യസീറ്റ് ഡോക്ടർക്ക് 300 രൂപയിൽ കുറഞ്ഞ ഒരു ഫീസ് ഞാൻ എവിടെയും കണ്ടിരുന്നില്ല. ഇത്രയും കേമനായ ഒരു ഡോക്ടറാണെങ്കിൽ എന്തുകൊണ്ട് 100രൂപ മാത്രം ആയി എന്നുള്ള ചിന്ത എന്നെ അലട്ടിയിരുന്നു. മലയാളികൾ ചിന്തിക്കുന്ന പോലെ തന്നെ എന്റെ കോമൺസെൻസും അങ്ങനെയാണ് പോയത്. അങ്ങനെ ഞങ്ങളുടെ ടോക്കൺ നമ്പർ എത്തിയപ്പോൾ പോയി കാണാൻ തന്നെ തീരുമാനിച്ചു 40 45 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ മലയാളം അത്ര നന്നായിട്ട് അറിയില്ലെങ്കിലും അദ്ദേഹം പറഞ്ഞു ഒപ്പിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ചോദിച്ചതിന് ശേഷം അദ്ദേഹം സർജറിക്ക് മുമ്പായുള്ള ഒരു പരീക്ഷണം ചെയ്യാം എന്ന് നിഗമനത്തിൽ എത്തിച്ചേർന്നു. അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു ഞാൻ വലിയ ഡോക്ടർ ഒന്നുമല്ല എങ്കിലും ഇത്രെയും കാലത്തെ അനുഭവത്തിൽ പറയുകയാണ് 90 ശതമാനവും മാറ്റാവുന്ന പഴുപ്പ് ഉള്ളൂ. അദ്ദേഹം മരുന്നുകൾ വെച്ച് അച്ഛന്റെ കാൽ കെട്ടിവെച്ചു. പിന്നീടുള്ള ഇടവേളകളിൽ അദ്ദേഹം മുറിവ് പരിശോധിച്ചു വിലയിരുത്തുകയും അതിന് അനുസൃതമായ മരുന്നുകൾ വെച്ച് അദ്ദേഹത്തെ പരിചരിക്കുകയും ചെയ്തു. അത്ഭുതം എന്ന് തന്നെ പറയട്ടെ മുറിവ് പൂർണമായും ഉണങ്ങിയിരിക്കുന്നു.അവിടെ വരുന്ന കൂടുതലും ആളുകൾക്കും അവയവം മുറിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേർന്ന വരായിരുന്നു എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു ഇങ്ങനെ ഒരു ഡോക്ടർ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് രാവിലെ മുതൽ രാത്രി വരെ രോഗിക്ക് ഇടയിൽ കഠിനാധ്വാനം ചെയ്യുന്ന ഒരു ഡോക്ടർ.

രോഗികളെ സാറേ എന്നും മാഡം എന്നും വിളിക്കുന്ന ഒരു ഡോക്ടർ. ഏതുസമയത്ത് വിളിച്ചാലും ഫോൺ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ഡോക്ടർ രോഗികളെ ബുദ്ധിമുട്ടിക്കാതെ അനാവശ്യമായി ടെസ്റ്റുകളും മരുന്നുകളും എഴുതി കൊടുക്കാത്ത ഒരു ഡോക്ടർ. ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് അടുത്ത രോഗികളിലേക്ക് അദ്ദേഹം എത്തിച്ചേരുന്നു. ഇദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറഞ്ഞു കേൾക്കാത്തത് എന്ത് എന്ന് ഞാൻ ചിന്തിച്ചു എനിക്ക് കിട്ടിയ ഉത്തരം ഒന്ന് മാത്രം. വലിയതോതിൽ മാർക്കറ്റിംഗ് ഇല്ലാത്ത കോപ്രായങ്ങൾ കാണിക്കാത്ത മനുഷ്യൻ അതാണ് അദ്ദേഹം. ഒരു ദിവസം ഞാൻ അദ്ദേഹത്തോട് ചോദിച്ചു അദ്ദേഹം തന്ന ഉത്തരം സാർ മികച്ച ശമ്പളവും സൗകര്യവും കിട്ടുന്ന നിരവധി ഓഫറുകൾ വരുന്നുണ്ടെന്ന് പക്ഷേ എന്നെ ആവശ്യമുള്ള രോഗികളെയാണ് എനിക്ക് വേണ്ടത്. ഞാൻ മനസ്സിലാക്കിയ ഒരു കാര്യം നല്ല ആത്മാർത്ഥതയും പരിചയസമ്പത്തുമുള്ള ഒരു ഡോക്ടർ മരുന്നുവെച്ച് ഉണക്കാവുന്നതേയുള്ളൂ ഈ പ്രമേഹസംബന്ധമായ പല മുറിവുകളും.ഇനി നിങ്ങൾ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം ആദ്യത്തെ ആശുപത്രിയിൽ അച്ഛന്റെ വിരൽ മുറിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചതിന് മൊത്തം ചെലവായി പൈസ മുപ്പതിനായിരം രൂപ പക്ഷേ ഇവിടെ എനിക്ക് ചെലവായത് ആയിരം രൂപ.എല്ലാരിലും ഷെയർ ചെയ്ത് എത്തിക്കും എന്നുള്ള വിശ്വാസത്തോടെ ഞാൻ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു ഡോക്ടർ രാംദാസ് നായക് മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം കോഴിക്കോട്
കടപ്പാട്

Most Popular

Recent Comments