HomeEntertainmentനിറത്തിന്റെ പേരിൽ ആരെയും കളിയാക്കുന്നത് എന്തിനാണ് ദാരിദ്ര്യത്തിന് കറുപ്പ് നിറമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്

നിറത്തിന്റെ പേരിൽ ആരെയും കളിയാക്കുന്നത് എന്തിനാണ് ദാരിദ്ര്യത്തിന് കറുപ്പ് നിറമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ലൈക്കിനും പ്രശസ്തിക്കും വേണ്ടി പലതരത്തിലുള്ള കാര്യങ്ങളാണ് ചെയ്തു വരുന്നത് അങ്ങനെ ഒരു കാര്യമാണ് മോഡലും മലയാളിയുമായ അൻഷ മോഹൻ സമൂഹ മാധ്യമങ്ങളിൽ ചെയ്തുവച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത് പലരുടെയും പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വളരെ നല്ല രീതിയിലും മോശം രീതിയിലും ആളുകൾ എടുത്തിട്ടുണ്ട്. പലരും വ്യത്യസ്തമായ കണ്ടെന്റുകൾ കൊണ്ട് ശ്രദ്ധേയമാകാറുണ്ട് പക്ഷേ അത്തരത്തിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചു പ്രതിഷേധം ഏറ്റുവാങ്ങുകയാണ് യുവമോഡൽ. വിലകുറഞ്ഞ വസ്ത്രങ്ങളും മുഖത്ത് കറുത്ത ചായവും തേച്ച് ദാരിദ്ര്യത്തിന്റെ പ്രതിരൂപം എന്ന പോലെ വഴിയോര കച്ചവടക്കാരിയെ പോലെ മേക്കപ്പ് ഇട്ടാണ് ഈ തവണ മോഡൽ രംഗത് എത്തിയിരുന്നത്.

സാമ്പത്തികശേഷി വളരെ കുറഞ്ഞ ആളുകളുടെ ജീവിത അവസ്ഥ കാണിക്കാനാണ് ഇത്തരത്തിൽ ഒരു സംഭവവുമായി രംഗത്ത് വന്നത് എന്നാണ് മോഡൽ ഇതിനോടകം പറഞ്ഞിരുന്നത്. നല്ല ഉദ്ദേശത്തിൽ ചെയ്തതാണെങ്കിലും പക്ഷേ ഇപ്പോൾ മോഡലിന് പ്രതിഷേധമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ആളുകളെ ഇത് ആകർഷകുകയല്ല മറിച്ച് വളരെ വലിയ വിമർശനങ്ങൾക്കുള്ള കാരണമായി തീർന്നിരിക്കുകയാണ് ഈ സംഭവം.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അല്ലെങ്കിൽ ദരിദ്രരായ ആളുകൾ എല്ലാം കറുത്ത നിറമുള്ളവർ ആയിട്ടാണ് കണക്കാക്കിയിരിക്കുന്നത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതിഷേധം രേഖപ്പെടുത്തിയത്. ദാരിദ്ര്യത്തിന്റെ നിറം കറുപ്പ് അല്ല എന്ന് പലരും വ്യക്തമാക്കുന്നു. എന്തിനാണ് നിറത്തിന്റെ പേരിൽ ഇങ്ങനെ ഒരു വേർതിരിവ് കാണിക്കുന്നത് എന്ന് മറ്റു പലരും ചോദിക്കുന്നു. പറക്കുംതളികയിലെ ബസന്തി തിരിച്ചു വന്നു എന്ന് ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു എന്നെ ട്രോളൻ ഞാൻ തന്നെ മതി എന്ന് ക്യാപ്ഷൻ അതിൽ ഉണ്ടായിരുന്നു പക്ഷേ ഇതിൽ ഇത്ര തമാശ എന്തെന്ന് പലരും ചോദിക്കുന്നു. ഒരിക്കലും ഇതൊരു തമാശയായി കാണാൻ സാധിക്കില്ലെന്ന് എല്ലാത്തരത്തിനും ഇതൊരു തെറ്റായ പ്രവണതയാണ് സമൂഹത്തിന് നൽകുന്നത് എന്നും ഇതിനോടകം പലരും കൂട്ടിച്ചേർക്കുന്നു.

പക്ഷേ പ്രതിഷേധത്തിന്റെ ഒപ്പം തന്നെ പലരും മോഡലിന് പിന്തുണയായും രംഗത്ത് വന്നിരിക്കുന്നു. നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യം തന്നെയല്ലേ ഇത് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ അവരെടുത്ത കഠിനധ്വാനം നമ്മൾ കാണാതെ പോകരുതെന്നും പലരും പറയുന്നു. പ്രതിഷേധത്തിനിടയിലും മോഡൽ തന്റെ നിലപാട് വ്യക്തമാക്കിയ പോസ്റ്റ് ഇട്ടിരുന്നു. തെരുവിലാണ് ഞാൻ സൗന്ദര്യം കണ്ടിരുന്നത് ഞാൻ കാണുന്ന സൗന്ദര്യത്തിൽ നിഷ്കളങ്കമായ ചിരി ഉണ്ട്. പലരുടെയും കണ്ണുകളിൽ ആ സൗന്ദര്യം വന്നു നിൽക്കാറുണ്ട്. ഞാനൊരു കലാകാരിയാണ് കലാകാരി എപ്പോഴും ഏതു വേഷവും ചെയ്യേണ്ടതായി വരും കുറ്റം കണ്ടുപിടിക്കാതെ ഞങ്ങളുടെ അധ്വാനത്തെ നിങ്ങൾ കാണൂ. എന്ത് തന്നെ ആയാലും കൂടുതലും പ്രതിഷേധം മാത്രമാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചത്.

Most Popular

Recent Comments