പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വീണ്ടും സദാചാരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സദാചാര പ്രവർത്തനത്തിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ഏറ്റവും പ്രധാനമായി കണക്കാക്കേണ്ടത് റാന്നിയിൽ തന്നെ കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എതിരെയാണ് ഈ ആക്രമം ഉണ്ടായത് പാലത്തിന്റെ മുകളിൽ ഒരുമിച്ചിരുന്നു എന്ന് പറഞ്ഞു ഒരുപറ്റം ആളുകളാണ് ആക്രമണം അഴിച്ചുവിട്ടത് ഈ സദാചാര സംഘത്തിൽ ഒരു സ്ത്രീയും ഉൾപെട്ടിട്ടുണ്ട് എന്നത് ഏവർക്കും അത്ഭുതം ആയിരുന്നു. പാലത്തിന്റെ മുകളിൽ എന്തിനാണ് ഒരുമിച്ചിരിക്കുന്നത് എന്ന് ചോദിച്ചാണ് ആക്രമണം ഉണ്ടായത്. ഒൿടോബർ 26 ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഈ സംഭവം അരങ്ങേറിയത് ആൺകുട്ടികളും പെൺകുട്ടികളും പാലത്തിന്റെ മുകളിൽ ഒരുമിച്ചിരുന്ന് എന്ന് ചൂണ്ടിക്കാണിച്ചാണ് സംഘം ആക്രമണത്തിന് എത്തിയത്. ഇതിനെതിരെ റാന്നി പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നു സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തങ്ങളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയുണ്ടായി എന്ന് അവർ പോലീസിനോട് പറയുന്നു. മർദ്ദിക്കുക മാത്രമല്ല തങ്ങളെ പാലത്തിൽ നിന്നും തള്ളി താഴെയിടുമെന്നും സംഘത്തിലെ ആളുകൾ പറയുന്നുണ്ടായിരുന്നു എന്ന് വിദ്യാർത്ഥികൾ പറയുന്നു.
ആക്രമണ സംഘത്തിലെ ആളുകൾ പാലത്തിലൂടെ കാറിൽ സഞ്ചരിച്ചു പോവുകയും പിന്നീട് കാർ തിരിച്ചു വന്ന് തങ്ങളുടെ അടുത്ത് നിർത്തിയാണ് ചോദ്യം ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു എന്തിനാണ് ഇങ്ങനെ ഒരുമിച്ചിരിക്കുന്നത് എന്താണ് നിങ്ങൾ കാണിക്കുന്നത് എന്നാണ് സംഘത്തിലെ ആളുകൾ ചോദിച്ചത്. ഈ കാലത്ത് സദാചാര ഗുണ്ടായിസം നടക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ നടന്ന സംഭവം. ചോദ്യം ചെയ്യലിന് എതിരായി വിദ്യാർത്ഥികൾ എതിർപ്പത്ത് രേഖപ്പെടുത്തിയതോടെ അതൊരു സംഘർഷത്തിലേക്ക് വഴിവെച്ചു. രണ്ടു വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ് തങ്ങൾ എടുത്ത വീഡിയോ അടക്കമാണ് പോലീസിന് പരാതി നൽകിയത്. പോലീസ് വിദ്യാർത്ഥികളുടെ തെളിവുകൾ നൽകിയ അടിസ്ഥാനത്തിൽ അവരുടെ പരാതിയിൽ തക്കതായ ശിക്ഷ വാങ്ങിത്തരാൻ ശ്രമിക്കുമെന്നും പറയുന്നു.
നിന്റെ വീട് എവിടെയാണ് എന്നൊക്കെ പറഞ്ഞാണ് ആക്രമണം ഉണ്ടായത് കുട്ടത്തിൽ ഒരു സ്ത്രീ ആളുകളെ വിളിച്ചുകൂട്ടുകയും തെറി വിളിക്കുകയും ചെയ്തു പിന്നീട് ആരെയോ ഫോൺ വിളിച്ച് വരുത്തിച്ചു.നിങ്ങൾക്കൊക്കെ ഇവിടെ വരാൻ ആരാണ് അധികാരം നൽകിയത് എന്നാണ് ചോദിച്ചത് കുടുംബസ്വത്താണോ പാലം എന്നൊക്കെയാണ് ചോദിച്ചത് തല്ലിയത് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയുണ്ടായി എന്ന് വിദ്യാർത്ഥികൾ പറയുന്നു.ഈ കാലത്തും അദാചാര പോലീസ് ചമഞ്ഞു നടക്കുന്നത് എന്തിനാണ് എന്നാണ് സോഷ്യൽ മീഡിയയിൽ കമെന്റുകൾ .പൊതു സ്ഥലം ആർക്കും എഴുതി കൊടുത്തിട്ടില്ല എന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ആരാണ് നിങ്ങൾക്ക് ഇവിടെ വരൻ അധികാരം തന്നത് എന്ന് ചോദിക്കാൻ എന്നും പ്രതിഷേധം വന്നുകൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ കാര്യം എന്തിനാണ് വഴിയേ പോകുന്നവർ നോക്കുന്നത് പൊതു ഇടങ്ങൾ മനുഷ്യർക്ക് അവകാശപ്പെട്ടതാണ് എന്നും ഇതുപോലെ ആളുകൾക്ക് ഇപ്പോഴും ചൊറിച്ചിൽ മാറിയിട്ടില്ല എന്ന് കമെന്റുകൾ വരുന്നു.
Recent Comments