HomeLATESTഒടുവിൽ കീഴടങ്ങി എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപെടുത്തി

ഒടുവിൽ കീഴടങ്ങി എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപെടുത്തി

എഴുത്തുകാരൻ സിവിക് ചന്ദ്രനെ നമുക്ക് ഏവർക്കും അറിയുമായിരിക്കുമല്ലോ കുറച്ച് നാളുകൾക്കും മുന്നേയാണ് അദ്ദേഹം വാർത്തകളിൽ സജീവമായത്. പീഡനക്കേസിൽ പ്രതിയായിട്ടാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നത്. പീഡനക്കേസിൽ ഈ മാസം ഇരുപതാം തീയതി അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇപ്പോൾ ഇതാ എഴുത്തുകാരൻ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥൻന്റെ മുന്നിൽ കീഴടങ്ങി എന്ന വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ജാമ്യം റദ്ധാക്കി ഏഴു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് എന്നാണ് ഉത്തരവിൽ ഉണ്ടായിരുന്നത്. സർക്കാരിന്റെയും പരാതിക്കാരുടെയും കൂട്ടമായുള്ള ഹർജിയിൻ മേലാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

പരാതിക്കാരിയുടെ വസ്ത്രധാരണം തന്നെ പ്രകോപനം ഉണ്ടാക്കിയിരുന്നു എന്ന പ്രസ്താവന അദ്ദേഹം പറയുക ഉണ്ടായിയിരുന്നു. പീഡനക്കേസിൽ കിഴ്കോടതി ഉത്തരവിലെ പല വിവാദ പരാമർശങ്ങളും ഹൈക്കോടതി നീക്കം ചെയ്തു. വിവാദ പരാമർശങ്ങൾ നീക്കം ചെയ്തുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ഇപ്രകാരമായിരുന്നു സ്ത്രീത്വത്തെ അപമാനിക്കാൻ ഒരു പുരുഷനും അധികാരം നൽകുന്നില്ലെനും ഉത്തരവിൽ ഹൈക്കോടതി പരാമർശിച്ചു.ഏപ്രിൽ മാസം നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എത്തിയ പ്രതി പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് എഴുത്തുകാരൻ സിവിൽ ചന്ദ്രന് എതിരെ ഉള്ള നിലവിലെ കേസ്.ദളിത് യുവതിക്ക് എതിരെ എഴുത്തുകാരന്റെ ഭാഗത്തുനിന്നും നടന്ന ശ്രമം പട്ടികജാതി വിഭാഗത്തിന് എതിരായ അതിക്രമം തടയാൻ വേണ്ടിയുള്ള വകുപ്പുകൾ ചേർത്താണ് സിവിക് ചന്ദ്രൻ എന്ന എഴുത്തുകാരന് എതിരെ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ അറസ്റ്റ് ഇപ്പോൾ വടകര ഡിവൈഎസ്പി രേഖപ്പെടുത്തിയിരിക്കുന്നു. ഇനി അദ്ദേഹത്തെ സ്പെഷ്യൽ കോടതിയിൽ ഹാജർ ആകണം എന്നാണ് ഹൈകോടതി ഉത്തരവ്.തനിക്ക് എതിരെ ആരോപിച്ച കുറ്റം വ്യാജമാണ് എന്ന് മുൻകൂർ ജാമ്യ അപേക്ഷയിൽ സിവിക് ചന്ദ്രൻ ചുണ്ടി കാണിച്ചിരുന്നു.തന്റെ പ്രായം പരിഗണിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.രണ്ടു വർഷം മുന്നേ ഇതേ എഴുത്തുകാരന് എതിരെ ഇതേ രീതിയിലുള്ള പരാതി വന്നിരുന്നു.പക്ഷെ ഇത്തവണ തെളിവുകൾ എല്ലാം ശക്തമായിരുന്നു.ഇതുപോലെ സാംസ്ക്കാരിക എഴുത്തുകാർ തന്നെ ഇത്തരത്തിൽ ഉള്ള ഗുരുതര കുറ്റങ്ങൾ ചെയുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് സോഷ്യൽ മീഡിയയിൽ അന്ന് തന്നെ ചർച്ച വിഷയം ആയിരുന്നു.പിന്നീട് തന്റെ മുൻകൂർ ജാമ്യ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജാമ്യ ലഭിച്ചെങ്കിലും ഇപ്പോൾ ഹൈക്കോടതി റദ്ധാക്കിയിരിക്കുന്നത്.

Most Popular

Recent Comments